The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ഗോവിന്ദൻ മാസ്റ്റർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.

ഹജ്ജ് കർമ്മം ചെയ്യുമ്പോഴും തിരിച്ചു വന്നാലും വിശ്വാസികളുടെ മനസ്സിൽ വർഗ്ഗീയതക്കെതിരായ നിലപാട് ശക്തിപ്പെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രസ്താവിച്ചു. കണ്ണൂർ എയർപോർട്ടിൽ ഹജ്ജ് ക്യാമ്പ് സന്ദർനിച്ച് ഹാജിമാരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത വിശ്വാസിക്ക് വർഗീയ വാദിയാവാൻ കഴിയില്ലെന്നും വർഗീയവാദി ക്ക് മതമില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. മുസ്‌ലിം വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലമാണിത്. മതവിശ്വാസം മുറുകെ പിടിച്ചു ജീവിക്കാനുള്ള ജനാധിപത്യപരമായ വിശ്വാസികളുടെ അവകാശം സംരക്ഷിക്കപ്പെടണം. എല്ലാ മതവിശ്വാസവും സംരക്ഷിക്കപ്പെടണമെന്നതാണ് സി.പി.എമ്മിൻ്റെ നിലപാട് എന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ക്യാമ്പ് കൺവീനർ നിസാർ അതിരകം സ്വാഗതവും ഹജ്ജ് കമ്മിറ്റി മെമ്പർ , പി.ടി. അക്ബർ നന്ദിയും പറഞ്ഞു.

Read Previous

വോട്ടെണ്ണൽ കേന്ദ്രം കലക്ടർ സന്ദർശിച്ചു

Read Next

സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും പരുക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73