
കൃത്രിമ ജലപാത പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ ഭൂമിയിൽ കയറാൻ പാടില്ല എന്ന കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് നീലേശ്വരം ചിത്താരി കൃത്രിമ ജലപാത പദ്ധതിയുടെ പേരിൽ ഭൂമി സർവ്വേ നടത്താനുള്ള സർക്കാർ കോടതി ഉത്തരവിന് വിരുദ്ധമാണ്. പദ്ധതിയുടെ ഭാഗമായി ഭൂമിയിൽ സർവ്വേ നടത്താൻ വന്നാൽ തടയുമെന്നും കൃത്രിമ ജലപാത വിരുദ്ധ ജനകീയ മുന്നണി കണ്ണൂർ ജില്ല ചെയർമാൻ ഇ മനീഷ് പറഞ്ഞു. നീലേശ്വരം – Iബേക്കൽ കൃത്രിമ ജലപാത വിരുദ്ധ ജനകീയ മുന്നണി സമരസമിതി കാഞ്ഞങ്ങാട് നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ജലപാതാ വിരുദ്ധ മു ന്നണി ചെയർമാൻ ടി.കെ. പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകൻ വിവേക് വേണുഗോപാൽ വിഷയാവതരണം നടത്തി. വിശ്വ ശില്പിയും , ജലപാത വിരുദ്ധ മുന്നണി മുഖ്യ രക്ഷാധികാരിയുമായ കാനായി കുഞ്ഞിരാമൻ പൊതുജനങ്ങളുമായി സംവാദവും, ചർച്ചയും നയിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ എൻ അശോക് കുമാർ , മുഹമ്മദ് കുഞ്ഞി കൂളിയങ്കാ ൽ , അജാനൂർ പഞ്ചായത്ത് വാർ ഡ് കൗൺസിലർ ഷീബ ഉമ്മർ എന്നിവർ സംസാരിച്ചു. മുന്നണി ആക്ടിംഗ് പ്ര സിഡന്റ് പി.വി. പവിത്രൻ സ്വാഗതവും, രക്ഷാധികാരി കമാൻഡർ ടി.വി.ദാമോദരൻ നന്ദിയും പറഞ്ഞു