
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കൊവൽപള്ളി ടറഫിൽ നടന്ന മാധ്യമപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സൗഹൃദ മത്സരത്തിൽ മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു നാലിനെതിരെ ആറ് ഗോളുകൾക്കാണ് മാധ്യമപ്രവർത്തകരുടെ ടീം ചാമ്പ്യന്മാരായത്.
മാധ്യമപ്രവർത്തക ടീമിനുവേണ്ടി ഇ.വി.ജയകൃഷ്ണൻ, ബാബു കോട്ടപ്പാറ എം. സുനീഷ് എന്നിവർ ഗോളുകൾ നേടി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ഉപാധ്യക്ഷൻ മുഹമ്മദ് റാഫി കളിക്കാരുമായി പരിചയപ്പെട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ അധ്യക്ഷനായി.
കെ.എസ്.ഹരി, ഫസലു റഹ്മാൻ, കെ.വി.സുനിൽ , എം.സുനീഷ്, രതീഷ് കാലിക്കടവ്, റിയാസ് അമലടുക്കം, സനൂപ് തൃക്കരിപ്പൂർ എന്നിവരാണ് മാധ്യമ പ്രവർത്തകരുടെ ടീമിലെ മറ്റംഗങ്ങൾ.