
എയിംസ് വിഷയത്തിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം ഇക്കാര്യത്തിൽ സർകാർ ഒളിച്ച് കളിക്കുന്നതായി സംശയിക്കേണ്ടി വരുന്നു എന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കുറ്റപ്പെടുത്തി. എയിംസ് അനുവദിക്കുന്നതിന് സ്ഥലം നിശ്ചയിക്കുന്നതിൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്ത് കൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൈ കോടതിയിൽ അഡ്വ. സുബീഷ് ഋഷികേശ് മുഖേന ഫയൽ ചെയ്ത ഹരജിയിൽ വാദം കേട്ട ചീഫ് ജസ്റ്റീസ് നിതിൻ ജംദാർ, ജസ്റ്റീസ് എസ്.മനു എന്നിവരുടെ ബഞ്ച് കേരളാ കേന്ദ്ര മാന ദണ്ഡങ്ങൾ പാലിച്ചാണോ എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയത് എന്ന കോടതിയുടെ ചോദ്യത്തിന് ഈ ആവശ്യത്തിനായി സ്ഥലം അക്വയർ ചെയ്തിട്ടുണ്ടെന്നും, പണം അനുവദിച്ചിട്ടുണ്ടെന്നും സംരക്ഷണ ഭിത്തി പണിയുന്നുണ്ടെന്നും ഒക്കെ ഒഴുക്കൻ മട്ടിലുള്ള സത്യവാങ്മൂലമാണ് നൽകിയത്. എയിംസ് ഇതോടെ എയിംസ് വിഷയത്തിൽ സർക്കാരിന് പലതും ഒളിച്ച് വെക്കാനുണ്ടെന്നത് ഉറപ്പായെന്ന് കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, കോർഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.