
നീലേശ്വരം : കേരള സർക്കാരിൻ്റെ സ്വയം സൃഷ്ടിയായ സാമ്പത്തിക കെടുകാര്യസ്ഥതയുടേയും, ഞെരുക്കത്തിൻ്റെയും മറപറ്റി പെൻഷൻകാരുടേയും, കുടുംബ പെൻഷൻ കാരുടേയും ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന്കെ.എസ്. എസ്. പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം പ്രസ്താവിച്ചു.
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 7 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, തടഞ്ഞുവെച്ച ക്ഷാമാശ്വാസ കുടിശ്ശികയുടെ 3ഉം , 4 ഉം ഗഡുക്കൾ ഉടൻ വിതരണം ചെയ്യുക, ക്ഷാമാശ്വാസത്തിന് മുൻകാല പ്രാബല്യം അനുവദിക്കുക, പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പു വരുത്തുക, ലഹരിവ്യാപനം തടയുന്നതിന് സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം സബ് ട്രഷറി മുമ്പാകെ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണ്ണക്കു മുമ്പായി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ട്രഷറിയിലേക്ക് പെൻഷൻകാർ മാർച്ചും നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്ത മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി .
നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കൊക്കോട്ട് അദ്ധ്യക്ഷനായി.
രാമചന്ദ്രൻ അടിയോടി സ്വാഗതവും, സി.എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സംസ്ഥാന – ജില്ലാ നേതാക്കളായ പലേരി പത്മനാഭൻ, കെ.എം. വിജയൻ, ചന്ദ്രൻ നാലാപ്പാടം, ഇ. മോഹനൻ, എ. ഭാരതീദേവി, ലിസ്സമ്മ ജേക്കബ്ബ്, കെ. ആനന്ദവല്ലി , രാഘവൻ മുട്ടത്ത്, കെ.വി. ദാമോദരൻ, പി.വി. നാരായണി, കെ.എം. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.പരി പാടിയോടനുബന്ധിച്ച് ലഹരി വ്യാപനത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രതിജ്ഞയും എടുത്തു.
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യധാർഡ്യം പ്രഖ്യാ പിച്ചു.