The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ 4.12 കോടി രൂപയുടെ സ്വർണ്ണവും 5.20 ലക്ഷം രൂപയുടെ സിഗററ്റും പിടികൂടി

എയർ കസ്റ്റംസ് തുടർച്ചയായ 6 ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 4.12 കോടി രൂപയുടെ സ്വർണ്ണവും 5.20 ലക്ഷം രൂപയുടെ സിഗററ്റും പിടികൂടി. എയർ പോർട്ടി നകത്തുള്ള ഡസ്റ്റ് ബിന്നിനകത്ത് സ്വർണ്ണമിശ്രിത രൂപത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ നിന്ന് 1. 76 കോടി രൂപ വില വരുന്ന 2. 45 കി.ഗ്രാം സ്വർണ്ണം(24K) വേർതിരിച്ചെടുക്കാനായി. കൂടാതെ പ്രവേശന ഹാളിൽ നിന്നും കണ്ടെത്തിയത് 18 ഗ്രാം തൂക്കമുള്ള 24 K സ്വർണ്ണക്കഷണവും,സ്വർണ്ണമിശ്രിതവും. ഇവരണ്ടിൽ നിന്നുമായി ആകെ 117 ഗ്രാം തൂക്കമുള്ളതും 9. 71 ലക്ഷം രൂപ വില വരുന്ന 24 K സ്വർണ്ണം കിട്ടി.

ഇതു കൂടാതെ ബഹ്റിനിൽ നിന്നും വന്ന വടകര സ്വദേശിയിൽ നിന്നും 53.41 ലക്ഷം രൂപ വിലയുള്ള 746 ഗ്രാം, ഷാർജയിൽനിന്നു വന്ന നാദാപുരം സ്വദേശിയിൽ നിന്നും 53.28 ലക്ഷം രൂപ വിലയുള്ള 40 ഗ്രാം, ദുബായിൽ നിന്നു വന്ന മലയാമ്മ സ്വദേശിയിൽ നിന്നും 28. 73 ലക്ഷം രൂപ വില വരുന്ന 399 ഗ്രാം, മസ്ക്കറ്റിൽ നിന്ന് വന്ന പുല്ലങ്കോട് സ്വദേശിയിൽ നിന്നും 46.29 ലക്ഷം രൂപ വില വരുന്ന 642 ഗ്രാം എന്നീ അളവുകളിൽ 24K സ്വർണ്ണം പിടിച്ചെടുത്തു..ഇവയിൽ ആദ്യത്തെ 3 കേസുകളിലും മിശ്രിത രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലും നാലാമത്തെ കേസിൽ മിശ്രിതം യാത്രക്കാരൻറ പാദത്തിനടിയിൽ ഒട്ടിച്ചു വച്ച നിലയിലും ആണ് കണ്ടെത്തിയത്. രണ്ടു യാത്രക്കാരെ അറസ്റ്റ് ചെയ്തു.
കുവൈറ്റിൽ നിന്ന് വന്ന താമരശേരി സ്വദേശിയിൽ നിന്നു 160 ഗ്രാം തൂക്കമുള്ള 11.54 ലക്ഷം രൂപ വിലയുള്ള 24 K സ്വർണ്ണചെയിൻ, ദുബയിൽ നിന്ന് വന്ന കാസർഗോഡ് സ്വദേശിയിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണ്ണ മിശ്രിതത്തിൽ നിന്ന് വേർതിരിച്ച 14.31 ലക്ഷം രൂപ വില വരുന്ന 199 ഗ്രാം തൂക്കമുളള 24K സ്വർണ്ണം, ദുബയിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്ന് ശരീരത്തിനകത്തും ബാഗേജിലും ഒളിപ്പിച്ച 11.58 ലക്ഷം രൂപ വില വരുന്ന 161 ഗ്രാം 24 K സ്വർണ്ണം. ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ധരിച്ച ഷൂസിന്നുള്ളിൽ ഒളിപ്പിച്ച 7. 12 ലക്ഷം രൂപ വിലയുള്ള 99 ഗ്രാം 24K സ്വർണ്ണം എന്നിവയും കസ്റ്റംസ് പിടികൂടി.

ഇതിനു പുറമെ ഗോൾഡ്ഫ്‌ളേക്ക്, ഡേവിഡ് ഓഫ് , ഈസി സ്പെഷ്യൽ ഗോൾഡ് എന്നിങ്ങനെ വിവിധ ബ്രാൻഡുകളിൽ ഉള്ളതും ആകെ 5. 20 ലക്ഷം രൂപ വില വരുന്നതുമായ യഥാക്രമം 27600, 11000, 54000 എന്നിങ്ങനെ എണ്ണം സിഗററ്റുകൾ കള്ളക്കടത്തു നടത്തുവാനുള്ള ദുബയിൽ നിന്ന് വന്ന ഒരു യാത്രക്കാരന്റേയും റാസൽ ഖൈമയിൽ നിന്ന് വന്ന രണ്ട് യാത്രക്കാരുടേയും ശ്രമങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി തടഞ്ഞു. പിടിച്ചെടുത്ത സിഗററ്റ് പൂർണ്ണമായും കണ്ടു കെട്ടി.

Read Previous

കാസർകോട്ട് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Read Next

കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആസിഫിന് അട്ടിമറി ജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!