കാസർകോട്:ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങളും 200 രൂപയുടെ നാണയങ്ങളും മോഷണം പോയി. നായന്മാർമൂല പെരുമ്പളക്കടവ് റോഡിലെ സാദിഖ് മൺസലിൽ അബൂബക്കറിന്റെ മകൾ പി എ സമീറയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിൻറെ ജനലിന്റെ കമ്പികൾ മുറിച്ച് അകത്തു കടന്നാണ് അടുക്കളയിലെ ഫ്രിഡ്ജിന് മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർച്ച ചെയ്തത്. വിദ്യാനഗർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.