പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസ്സിൽ സഞ്ചരിക്കുകയായിരുന്നു യുവതിയുടെ ബാഗിൽ നിന്നും ആറര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. പയ്യന്നൂർ മാവിച്ചേരി മുണ്ടവളപ്പിൽ എംവി പ്രസാദിന്റെ ഭാര്യ എം കെ ഉദയയുടെ ബാഗിൽ നിന്നുമാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിൽ നിന്നും വൈശാലി ബസ്സിൽ കാഞ്ഞങ്ങാട്ടയ്ക്ക് വരുമ്പോഴാണ് ഉദയയുടെ ബാഗിൽ നിന്നും ആറര പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണ മാലകൾ മോഷ്ടിക്കപ്പെട്ടത്. ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.