കാഞ്ഞങ്ങാട്ട് നഗരമധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങളും ഒൻപതിനായിരം രൂപയും കവർച്ച ചെയ്തു. പുതിയ കോട്ട വേങ്ങച്ചേരി കോംപ്ലക്സ് സമീപത്തെ പള്ളിക്കാടത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി വി റാബിയയുടെ മുറിയിൽ നിന്നുമാണ് പണവും സ്വർണ്ണവും കവർച്ച ചെയ്തത്.8 പവൻ തൂക്കം വരുന്ന മൂന്ന് വളകൾ മൂന്നര പവന്റെ നെക്ലൈസ് എന്നിവ ഉൾപ്പെടെ 12 പവനും 9000 രൂപയുമാണ് മോഷണം പോയത്. ഇന്നലെ രാത്രി പത്തരക്കും ഇന്ന് പുലർച്ചെ രണ്ടുമണിക്കും ഇടയിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ആണ് കവർച്ച ചെയ്യപ്പെട്ടത് ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.