
കാസർകോട്: പൂട്ടിക്കിടന്ന വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറരപ്പവൻ സ്വർണാഭരണങ്ങളും 35000 രൂപയും കവർച്ച ചെയ്തു . ഉപ്പള ഉദ്യോപക ചെറിയ പള്ളിക്ക് സമീപം പത്താം മൈൽ പൊടിയ അക്ബറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.