നീലേശ്വരം:കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന അതിദാരിദ്ര്യനിർമാർജ്ജനം പദ്ധതിയായ ഉജ്ജീവനം വഴി നീലേശ്വരം നഗരസഭ സി ഡി എസ് തൈകടപ്പുറത്തെ അതിദരിദ്ര കുടുംബത്തിന് തട്ടു കട നൽകി.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ അബൂബക്കർ അധ്യക്ഷനായി.കൗൺസിലർമാരായ അൻവർ സാദിക്ക്,വിനയരാജ്,സി ഡി എസ് ചെയർപേഴ്സൺ പി. എം സന്ധ്യ,സിഡിഎസ് വൈസ് ചെയർപേഴ്സൺ എം ശാന്ത, എം ഈ കൺവീനർ മഞ്ജുഷ, സിഡിഎസ് മെമ്പർ ഫാസില,സി ഒ സുജ, എം ഇ സി രജിത,ഉജ്ജീവനം ആർ പിമാരായ ശരണ്യ, അഞ്ജലി, തുടങ്ങിയവർ സംസാരിച്ചു.