The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.

നീലേശ്വരം: നീലേശ്വരം ചിൻമയാമിഷൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ നീലേശ്വരം തളിക്ഷേത്രത്തിനു സമീപം പാലസ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ഗീതാജ്ഞാന യജ്‌ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സ്വാമിനി സംഹിതാനന്ദയാണ് യജ്ഞാചാര്യ.

ചിൻമയാമിഷൻ പ്രസിഡണ്ട് കടവത്ത് ബാലകൃഷ്ണ പണിക്കരുടെ അദ്ധ്യക്ഷതയിൽ നീലേശ്വരം ജനത കലാ സമിതിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി സ്വാമി വിശ്വാനന്ദ സരസ്വതി, ഡോ.കെ.സി.കെ.രാജ, കെ.സി.മാനവർമ്മരാജ, (രക്ഷാധികാരികൾ) എം.രാധാകൃഷ്ണർ നായർ (ചെയർമാൻ) കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം.കുഞ്ഞമ്പുനായർ (വൈസ് ചെയർമാൻ) കടവത്ത് ബാലകൃഷ്ണ പണിക്കർ (ജനറൽ കൺവീനർ)

ഉണ്ണികൃഷ്ണൻ നായർ. കെ. കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളുടെ രൂപീകരണവും നടന്നു.

ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കൺവീനർ കെ.കേശവൻ നായർ, പബ്ലിസിറ്റി ചെയർമാൻ ഗോപിനാഥൻ മുതിരക്കാൽ, കൺവീനർ പി.രമേശൻ നായർ പി.പ്രോഗ്രാം കമ്മിററി ചെയർമാൻ മധുസൂദനൻ.എം.കൺവീനർ മാധവ് രജ്ഞിത്ത്.സി.എം., സ്വീകരണ കമ്മിറ്റി ചെയർമാൻ രാജീവൻ.എ. കൺവീനർ വേണുഗോപാലൻ.പി. പൂജാ കമ്മിറ്റി ചെയർമാൻ ദേവദാസ് ,കൺവീനർ ടി.രമണിയമ്മ, ഭക്ഷണ കമ്മിറ്റി ചെയർമാൻ പ്രഭാകരൻ ചാപ്പയിൽ, കൺവീനർ നന്ദകുമാർ. കെ. സ്റ്റേജ്, ടെൻ്റ് ,ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ്.എ.കൺവീനർ ഹരി.എം. എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.യോഗത്തിൽ ഡോ.കെ.സി.കെ.രാജ, എം.രാധാകൃഷ്ണൻ നായർ, ഗോപിനാഥൻ മുതിരക്കാൽ, രമേശൻ നായർ.പി, ജയന്തി ജയരാജ്, പി. വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു. മിഷൻ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും കെ.നന്ദകുമാർ നന്ദിയും പറഞ്ഞു.

Read Previous

വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു

Read Next

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73