കരിന്തളം:കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിച്ച ഐശ്വര്യ ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ല മിഷൻ കാസർഗോഡ് എഡിഎംസി സി എച്ച് ഇക്ബാൽ പദ്ധതി വിശദീകരിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ മുഖ്യാതിഥിയായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി എച്ച് അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, അജിത് കുമാർ കെ വി , കുടുംബശ്രീ മിഷൻ എം ഇ എഡിഎംസി ഡി ഹരിദാസ് ,ഡി പി എം ഷീബ എം , മെമ്പർ സെക്രട്ടറി ബാബു ടി വി, ബ്ലോക്ക് കോഡിനേറ്റർ വൈശാഖ്, വി ഇഒ സുരേഷ് കുമാർ ,എം ഇ സി ബിന്ദു മോൾ കെ, വാർഡ് വികസമിതി കൺവീനർ വി കുമാരൻ ,വയോജന ക്ലബ്ബ് സെക്രട്ടറി പി രാമചന്ദ്രൻ, പ്രസിഡണ്ട് ഇ തമ്പാൻ നായർ എന്നിവർ സംസാരിച്ചു സിഡിഎസ് ചെയർപേഴ്സൺ ഉഷ കെ കെ സ്വാഗതവും എ ഡി എസ് സെക്രട്ടറി രജിത കെ നന്ദിയും പറഞ്ഞു