ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ സംസ്ഥാന ഹൈവേയിൽ ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ എൽപിജി ടാങ്കർ ലോറി ഗ്യാസ് ലീക്ക് കാരണം നിർത്തിയിട്ടിട്ടുണ്ട്.ഇത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങളെ മടിയൻ വഴി തിരിച്ചു വിടുന്നുണ്ട്. ഫയർഫോഴ്സും പോലീസും പ്രദേശത്ത് ഉണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.