
ജെ.സി.ഐഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സയലന്റ് സ്റ്റാറിന്റെ ഭാഗമായി നീലേശ്വരം ഗ്യാസ് ഏജൻസിയിലെ വിതരണക്കാരനായ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ എസ് പ്രഭാകരനെ ജേസി നീലേശ്വരം എലൈറ്റ് ആദരിച്ചു. 27വർഷക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഭാകരനെ നിലേശ്വരം ഗ്യാസ് ഗോഡൗണിൽ വെച്ചാണ് ആദരിച്ചത്.ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് കെ.എസ് അനൂപ് രാജ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല 19 കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഡയറക്ടർ സുരേന്ദ്ര യു പൈ ആശംസ നേർന്നു.ടി.ബാബു,കെ എം സരീഷ്, ബ്രിജിത് ചന്ദ്രൻ, എ.വി സനീഷ് എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടർ സാഗർ രാജപുത് സ്വാഗതവും സെക്രട്ടറി വിപിൻ ശങ്കർ നന്ദിയും പറഞ്ഞു.