The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് മടിക്കൈയിൽ തുടക്കമായി

ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ സന്ദേശമുയർത്തി മടിക്കൈ പഞ്ചായത്തുതല പര്യടനം ചന്ദ്രശേഖരൻ എം.എൽ എ കോട്ടപ്പാറയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി പ്രകാശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ രാജൻ , വാർഡുമെമ്പർ വേലായുധൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത കെ വി , ഹരിത മിഷൻ ആർ പി ബാലചന്ദ്രൻ , ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. മോഹനൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ രാജൻ , കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു. മടിക്കൈ ജി എച്ച് എസ്.എസിലെ എൻ എസ് എസ് യൂനിറ്റിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് യാത്രയെ അനുഗമിച്ചു. അമ്പലത്തറ പൂത്തക്കാൽ, കാഞ്ഞിരപ്പൊയിൽ, മൂന്നു റോഡ്, എരിക്കുളം,ബങ്കളം, മേക്കാട്ട് എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നല്ലി. സ്വീകരണ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ , വ്യാപാരികൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന , ഉദ്യോസ്ഥർ, തുടങ്ങിയവർ ഭാഗമായി.

Read Previous

കിളിയളം മെട്ടക്കുന്നിലെ കല്യാണിയമ്മ അന്തരിച്ചു

Read Next

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73