The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം നഗരമധ്യത്തിൽ മാലിന്യത്തിന് തീപിടിച്ചു

നീലേശ്വരം ബസ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റിന് പിറകുവശത്തെ ഒഴിഞ്ഞപറമ്പിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടിയ കൂമ്പാരത്തിന് തീപിടിച്ചത്. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റിയില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. ബസ്റ്റാന്റില്‍ നിന്നും മന്നംപുറത്ത് ഭഗവതിക്ഷേത്രത്തിലേക്ക് ‘പോകുന്ന വഴിയിലെ വലതുഭാഗത്തുള്ള ഒഴിഞ്ഞപറമ്പിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക് പുറമെ ബദാംമരത്തിന്റെ ഉണങ്ങിയ ഇലകളും ചില്ലിക്കൊമ്പുകളും ഉള്ളതിനാല്‍ തീപിടിച്ചതില്‍നിന്നുള്ള പുക ബസ്റ്റാന്റിലും പരിസരങ്ങളിലും വ്യാപിച്ചു. വഴിയാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമാണ് പുകയിൽ ഏറെ ദുരിനം അനുഭവിക്കേണ്ടിവന്നത്.

Read Previous

എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു.

Read Next

ഒന്നാം ക്ലാസ് പ്രവേശനം; ആറ് വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!