പെരിയ : സ്വാതന്ത്ര്യ സമര സേനാനി ഗാന്ധികൃഷ്ണൻ നായരുടെ 125-ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്യ സ്മൃതിയാത്രആഗസ്റ്റ് 15 ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. രാവിലെ 8.30 ന് ഗാന്ധി കൃഷ്ണൻ നായരുടെ ഭവനമായ കളിയങ്ങാനത്ത് നിന്നും കുടുംബാംഗങ്ങൾ കൈമാറുന്ന ദേശീയപതാക തുറന്ന വാഹനത്തിൽ ചാലിങ്കാൽ ബഡ്സ് സ്കൂളിലെത്തിക്കും പതാക സ്വീകരിച്ച ശേഷം രാവിലെ 9 മണിക്ക് 125 സന്നദ്ധ ഭടന്മാർ കൂടാതെ 150 ഓളം അംഗങ്ങൾ പതാകയുമേന്തി ചാലിങ്കാൽ ജി.എൽ.പി സ്കൂൾ അങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരും. അവിടെ വെച്ച് സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും സ്വാതന്ത്യ സ്മൃതി യാത്രയെ സ്വീകരിക്കും .
Tags: Gandhikrishnan Nair news