ബാനം മംഗലംകളിയുടെ നാട്ടിൽ നിന്നും പോയ ബാനം ഗവ.ഹൈസ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം മംഗലംകളിയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി . 17 ടീമുകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ കൂടുതൽ പോയിന്റ് നേടിയാണ് ബാനം മികവ് പുലർത്തിയത്. കാസർകോട് ജില്ലയിലെ മാവില – മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാർത്ഥികൾ കാണികളുടെ മനം കവർന്നു. ഇരു സമുദായങ്ങളുടേയും ചുവടുകളും പാട്ടുകളും ചേർത്തായിരുന്നു അവതരണം. സുനിൽ ബാനം, സുനിതസുനിൽ എന്നിവരാണ് പരിശീലകർ.