75 വയസ്സുള്ള ചീമേനിയിലെ കെ ടി ഭാസ്കരൻ മുതൽ 7 വയസ്സുകാരനായ കോട്ടച്ചേരിയിലെ ജി എൽപിഎസ് വിദ്യാർത്ഥി സൂര്യനാരായണൻ വരെ നൂറോളം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി അണിനിരന്ന ഉത്തരകേരള ക്വിസ് മത്സരം ജനങ്ങൾക്ക് ആവേശമായി.
മത്സരത്തിൽ ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരു ങ്കളിയാട്ടത്തിന്റെ ഭാഗമായാണ് മത്സരം നടത്തിയത്.
പടന്നക്കാട് കാർഷിക കോളേജ് പ്രൊഫസർ ഡോ: പി.കെ മിനി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സജീവൻ വെങ്ങാട്ട് അധ്യക്ഷത വഹിച്ചു .
പ്രോഗ്രാം കമ്മിറ്റികൺവീനർ കെ രഘു കാസർകോട് ജില്ല ക്വിസ് അസോസിയേഷൻ പ്രസിഡണ്ട് തമ്പാൻ മാസ്റ്റർ സെൻറ് ആൻസ് എ യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് വിവി രമേശൻ,മുൻ എ ഇ ഒ കെ ടി ഗണേശൻ, സി എച്ച് മനോജ് എന്നിവർ പ്രസംഗിച്ചു.പ്രോഗ്രാം കമ്മിറ്റി ജോയിൻ്റ് കൺവീനർ പി എസ് അനിൽകുമാർ സ്വാഗതവും എം ഗോപിനാഥൻ നന്ദിയും പറഞ്ഞു.
വിജയികൾക്ക് ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫസർ കെ പി ജയരാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ കണ്ണോത്ത് എന്നിവർ സമ്മാനം വിതരണം ചെയ്തു.
ക്വിസ്അസോസിയേഷൻ ജില്ല സെക്രട്ടറി ടി വി വിജയൻ, അനിൽകുമാർ കെ.വിജിത്ത്,ഗോപകുമാർഎന്നിവർ സംസാരിച്ചു കെ ഭാസ്കരൻ കൊയ്യാൻ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.