The Times of North

Breaking News!

ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു   ★  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി   ★  സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍   ★  കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി   ★  കണ്ണൂരില്‍ 4 മാസം പ്രായമുള്ള കു‍ഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം   ★  നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ യുവാവ് കിണറിൽ ചാടി മരിച്ചു   ★  പഞ്ചായത്ത് പ്രസിഡൻ്റിന് എ കെ ജി പാടിക്കീലിൻ്റെ അനുമോദനം   ★  അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു   ★  കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

സ്നേഹ സാന്ത്വനവുമായി ‘ചങ്ങാതിക്കൂട്ടം’ പുനരധിവാസ കേന്ദ്രത്തിൽ


മടിക്കൈ: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മടിക്കൈ 2, 1991-92 എസ്. എസ്. എൽ. സി ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി മടിക്കൈ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലേക്ക് സാന്ത്വന യാത്ര സംഘടിപ്പിച്ചു. മനസ്സു നിറയെ സ്നേഹവും സ്വാന്ത്വനവുമായെത്തിയ ചങ്ങാതിക്കൂട്ടം പ്രവർത്തകരെ അന്തേവാസികളും ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹികളും സ്വീകരിച്ചു. ചങ്ങാതിക്കൂട്ടം ശേഖരിച്ച പലചരക്ക് സാധനങ്ങളും മറ്റും കേന്ദ്രത്തിനു കൈമാറി. സൗഹൃദ യോഗത്തിൽ സുമ, എൻ. പി. ശശി, ഹൊസ്ദുർഗ് പൊലിസ് ഇൻസ്പെക്ടർ പിഅജിത് കുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വി ശ്രീലത, ശ്രീവിദ്യ, രാജീവൻ എന്നിവർ സംസാരിച്ചു. അഗതി മന്ദിരത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ട്രസ്റ്റ്‌ സാരഥി സുസ്മിത ചാക്കോ വിശദീകരിച്ചു. ശേഷം അന്തേവാസികളും ചങ്ങാതിക്കൂട്ടം പ്രവർത്തകരും കലാ പരിപാടികൾ അവതരിപ്പിച്ചു. എല്ലാവർക്കും ലഘു ഭക്ഷണവും ചായയും വിതരണം ചെയ്തു.ശേഷം അന്തേവാസികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ചങ്ങാതിക്കൂട്ടം മടങ്ങി.

Read Previous

പ്രശംസാ പത്രം കൈമാറി

Read Next

ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73