
നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ്, ജി. ആർ.സി ആഭിമുഖ്യത്തിൽ ചിറപ്പുറം മിനിസ്റ്റേഡിയത്തിൽ അന്താരാഷ്ട്ര വനിതാ ദിന പരിപാടിയിൽ സൗഹൃദ കമ്പവലി, റിലേ മത്സരങ്ങൾ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദീൻ അറിഞ്ചിറ അധ്യക്ഷനായി. നഗരസഭ കൗൺസിലർ വിനയരാജ്, മെമ്പർ സെക്രട്ടറിരാജേഷ്, ജില്ലാ മിഷൻ സ്റ്റാഫ് അശ്വതി, സി ഡി എസ് വൈസ് ചെയർപേഴ്സൺ ശാന്ത തുടങ്ങിയവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ പി. എം. സന്ധ്യ സ്വാഗതം പറഞ്ഞു.
റിലേ മത്സരത്തിൽ വാർഡ് 9 ടീം ഒന്നാം സ്ഥാനവും, വാർഡ് 7ടീം രണ്ടാം സ്ഥാനവും നേടി, കമ്പവലി മത്സരത്തിൽ വാർഡ് 9.ടീം ഒന്നാം സ്ഥാനവും വാർഡ് 7ടീം രണ്ടാം സ്ഥാനവും നേടി.