ചായ്യോത്ത്: ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ചായ്യോത്തെ എം.കെ. പണിക്കർ രചിച്ച കനൽ വഴികൾ താണ്ടിയ ജീവിതം പുസ്തക പ്രകാശനത്തിന് കൊഴുപ്പ് കൂട്ടാൻ അമേരിക്കയിൽ നിന്നും ഫ്രിമാനെത്തി. റിട്ടയേർഡ് ഹെഡ് മാസ്റ്റർ എ.അപ്പു മുഖാന്തിരമാണ് ഇദ്ദേഹമെത്തിയത്. തിരുവനന്തപുരത്ത് 1983 മുതൽ തന്നെ ഉദ്ദേഹം എത്തിയിരുന്നു 24-ാം വയസിലായിരുന്നു അത്. ദ്രാവിഡഭാഷ പഠിക്കാനായിരുന്നു. തൃശൂരിൽ നിന്നും സംസ്കൃതവും പഠിച്ചു. ഭരത് പിഷാരടി മാസ്റ്റുടെ നേതൃത്യത്തിലായിരുന്നു പഠനം’ അമേരിക്കയിലെ നോർത്ത് കരോലിലാണ് താമസം. കേരളത്തോടൊപ്പം തമിഴ് നാടും സന്ദർശിക്കാറുണ്ട്. ഏറെ ഇഷ്ടം കേരളത്തോടാണ്. ഇവിടുത്തെ ജനങ്ങളെ ഏറെ സ്നേഹിക്കുന്നുവെന്നും ഫ്രിമാൻ പറഞ്ഞു കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഉദ്ദേ ഹം സന്ദർശിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ ക്ഷേത്രങ്ങൾ തെയ്യങ്ങൾ ഏറെ സന്തോഷം തരുന്നുവെന്നും പറഞ്ഞു തമിഴ്നാട് മധുറൈ സ്വദേശി സുമതി ഭാര്യയാണ് മക്കളില്ല.