ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ജില്ലാതല ഉദ്ഘാടനം നവംബർ 20ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാഗ്യക്കുറി ഏജൻറ് മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ അധ്യക്ഷതവഹിക്കും എഡിഎം പി അഖിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും ലോട്ടറി ഏജൻറ് മാരുടെയും വിതരണക്കാരുടെയും സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ സംസാരിക്കും