
നീലേശ്വരം:ഓർച്ച ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആയുർകെയർ ആയുർവേദ ക്ലിനിക്കിന്റെയും അഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓർച്ച ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എം സനീഷ് അധ്യക്ഷത വഹിച്ചു.
ഡോക്ടർ കെ സെമീന മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി.
കാഞ്ഞങ്ങാട് കെ.എച്ച് .ഇ.ഡി വെൽനെസ്സ് ഹെൽത്ത് കെയർ ലാബിന്റെ നേതൃത്വത്തിൽ പ്രഷർ ഷുഗർ പരിശോധനയും നടത്തി. ചടങ്ങിൽ തിരുവനന്തപുരത്ത് വച്ച് നടന്ന കേരള കരാട്ടെ അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ കത്ത വിഭാഗത്തിൽ ബ്രൗൺസ് മെഡൽ നേടിയ എംവി ഗൗതമി, കോഴിക്കോട് വച്ച് നടന്ന ഇന്റർനാഷണൽ കാരാട്ട ചാമ്പ്യൻഷിപ്പ് സുബ്ജുനിയർ ഫൈറ്റ്റിംഗ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ എംവിദേവന, ബ്രൗൺസ് മെഡൽ നേടിയ സൂര്യദേവ് രാജീവ് , നേഹ രാഹുൽ, ശിവാനി ചന്ദ്രൻ, കെ.ആദിദേവ് എന്നിവരെ അനുമോദിച്ചു.ക്ലബ് സെക്രട്ടറി എംവി പ്രദീപൻ സ്വാഗതവും ജോയിൻ സെക്രട്ടറി എം രാജേഷ് നന്ദിയും പറഞ്ഞു.