നീലേശ്വരം:സൈനിക മേഖലയിൽ നിരവധി പേർക്ക് ജോലി നേടി കൊടുത്ത മലപ്പുറം ആസ്ഥാനമായ ഡോട്ട് സൈനിക ആക്കാദാമിയുടെ നേതൃത്വത്തിൽ സൈന്യത്തിൽ ചേരാനുള്ളവർക്കുള്ള സൗജന്യ പരിശീലനത്തിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ആഗസ്ത് മൂന്നിന് രാവിലെ 9മണിക്ക് കോട്ടപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. പതിനാലിനും 21 വയസിനും ഇടയിൽ പ്രായമുള്ള എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പഠിച്ചവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും സെമിനാറിൽ പങ്കെടുക്കാം. ഡോട്ട് സൈനിക അക്കാദമി ഡയറക്ടർ ബിജു വില്ലോടി, ഷിജു കുറുപ്പ് എന്നിവർ സെമിനാറിൽ ക്ലാസ് എടുക്കും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9745358177,9495006258എന്നെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഡോട്ട് സൈനിക അക്കാദമി പ്രതിനിധികളായ ശശി കയ്യൂരും,മനോജ് നീലേശ്വരവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.