ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്നു നാല് പേരെ ബേക്കൽ എസ്ഐ എൻ അൻസാറും സംഘവും പിടികൂടി കേസെടുത്തു. ഉദുമ പടിഞ്ഞാർ മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപം വെച്ച് ഉദുമ പടിഞ്ഞാറിലെ സുമയ്യ മൻസലിൽ ബിലാൽ മുഹമ്മദ് 24 ഉദുമ പടിഞ്ഞാർ കുന്നേൽ റോഡിൽ മുഹമ്മദ് അർഷാദ് 25 എന്നിവരെയും ഉദുമ ഉദയമംഗലം ക്ഷേത്രത്തിനു സമീപം റോഡരികിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്ന ഉദയ മംഗലത്തെ ബൈത്തുൽ ആഷിക്കിൽ മുഹമ്മദ് അഷ്ഫഖിനെയും ഉദുമ പടിഞ്ഞാർ തുറുക്കൻ വളപ്പിൽ ടി എ മുഹമ്മദ് സിയാദിനെയു 25മാണ് കഞ്ചാവ് വലിക്കുമ്പോൾ പിടികൂടി കേസെടുത്തത്.