ക്ഷേത്രത്തിനു സമീപം കുലുക്കി കുത്ത് ചുതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. കാങ്കോൽ കുഞ്ഞു വീട്ടിൽ പ്രമോദ് (34 )എടാട്ടുമ്മൽ ചൂരിക്കാടൻ ഹൗസിൽ , സി ഗംഗാധരൻ( 57), വെള്ളൂർ എൻ എം ഹൗസിൽ അബൂബക്കർ( 35) കൈതക്കാട് പുതിയപുരയിൽ സി മഹേഷ് കുമാർ എന്നിവരെയാണ് പടന്ന കാന്തിലോട്ട് സുബ്രഹ്മണ്യം കോവിലിന് സമീപം വെച്ച് പിടികൂടിയത് കളിക്കളത്തിൽ നിന്നും 1600 രൂപയും പിടിച്ചെടുത്തു.