കാഞ്ഞങ്ങാട്:ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പുതിയ കോട്ട ദേവൻ റോഡ് ജംഗ്ഷനിൽ വച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ആറങ്ങാടി കടവത്തെ ഹൗസിൽ കെ ഹൈദർ (57), യാത്രക്കാരായ സുബൈദ (35), റിയ (10) ലുബ്ന(12) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.