
പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാല് പേരെ അമ്പലത്തറ എസ്ഐ പി വി രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തു. പുല്ലൂർ നായ്ക്കുട്ടിപ്പാറ വാട്ടർ ടാങ്കിന് സമീപത്തുവെച്ചു ചീട്ടു കളിക്കുകയായിരുന്നു പുല്ലൂർ കാട്ടിപ്പാറയിലെ അബ്ദുൽസലാം 38 പുല്ലൂർ നായ്ക്കുട്ടിപ്പാറയിലെ ഉമ്മർ ഫാറൂഖ് 26 പുല്ലൂർ കാലിച്ചാം പാറയിലെ കെ എം വേലായുധൻ 59 പുല്ലൂർ പന്നിക്കൂറിലെ മധു 47 എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കളിക്കളത്തിൽ നിന്നും 1800 രൂപയും പിടിച്ചെടുത്തു