ബേക്കൽ: പനയാൽ കിക്കാൻ അരയാലിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ബേക്കൽ എസ് ഐ എ അൻസാറും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 51,600 രൂപയും പിടിച്ചെടുത്തു. പാക്കം വെളുത്തുള്ളി കോളനിയിലെ സുധീഷ്, പാടി ബാലൻ അടുക്കത്തെ ജാഫർ, ചർക്കപ്പാറ ചാലിൽ വിജീഷ്, തെക്കിൽ മണ്ഡലിപ്പാറ ചാലിൽ ബി ജയരാജൻ എന്നിവരെയാണ് പിടികൂടിയത്.