തമിഴ്നാട് കാഞ്ചി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ഇപ്പോൾ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഉപദേശകൻ കൂടിയായ ഡോ എൻ ജയശങ്കരൻ നടേശ അയ്യർക്ക് ബ്രഹ്മശ്രീ പുല്ലൂർ യോഗാസഭ നേതൃത്വത്തിൽ കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സ്വീകരണം നൽകി.തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ,ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ,കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ,ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മുതലായ ക്ഷേത്രങ്ങളിൽ കാരായ്മ ശാന്തിയുള്ള ബ്രഹ്മശ്രീ പുല്ലൂർ യോഗാസഭാംഗങ്ങളെ നേരിട്ട് കാണുവാനും പൂർവ്വകാല ചരിത്രം പഠിക്കുവാനുമാണ് വൈസ്‌ചാൻസിലർ കക്കാട്ടെത്തിയത് .വില്വമംഗലം സ്വാമിയാരുടെ കൂടെ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത പാരമ്പര്യമാണ് തിരുവതാംകൂർ ദേവസ്വം ബോർഡിൽ ഇക്കരദേശിക്കാർ എന്നറിയപ്പെടുന്ന ബ്രഹ്മശ്രീ പുല്ലൂർ യോഗാസഭയിൽപ്പെടുന്ന 28 ഇല്ലക്കാർ .കസർകോടും തിരുവന്തപുരത്തുമായി ഇപ്പോൾ 300 ലധികം അംഗങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട് .സ്വീകരണയോഗത്തിൽ സഭാ പ്രസിഡന്റ് എം വിഷ്ണുപ്രകാശൻ അധ്യക്ഷത വഹിച്ചു .എം എസ് പദ്മനാഭ പട്ടേരി ഡോ എൻ ജയശങ്കരൻ നടേശ അയ്യർക്ക് പൊന്നാട അണിയിച്ച് ഉപഹാരം നൽകി, യോഗസഭാംഗങ്ങളായ കെ നാരായണ പട്ടേരി ,എ പി പദ്മനാഭ പട്ടേരി ആലംപാടി,കെ കേശവ പട്ടേരി,സുബ്രഹ്മണ്യ പണ്ടാരത്തായർ , ഈശ്വരൻ വാരിക്കാട് , വീണ ശങ്കർ, പി സുബ്രഹണ്യൻ,ക്ഷേത്രം സേവാ സമിതി ഭാരവാഹിയായ പവിത്രൻ തടവളം എന്നിവർ ആശംസകൾ നേർന്നു .സെക്രട്ടറി ഐ കെ വാസുദേവൻ വാഴുന്നവർ സ്വാഗതവും ,പദ്മനാഭ പട്ടേരി കക്കാട്ട് നന്ദിയും പറഞ്ഞു .ശ്രീനാഥ് തേക്കത്തില്ലം ,വിഷ്ണു നാരായണൻ വരക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വേദമന്ത്ര ജപവും ,യോഗാസഭാ വനിതാവേദിയുടെ നേതൃത്വത്തിൽ ഭജനയും നടന്നു .