
ബാനം: 1956 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചതു മുതലുള്ള പൂർവ്വ അധ്യാപക – വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന് ബാനം ഗവ.ഹൈസ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി പൂർവ്വ അധ്യാപകരേയും, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ പൂർവകാല ജീവനക്കാരേയും ആദരിക്കും. 11 മണി മുതൽ ഗുരുവന്ദനം പരിപാടിയിൽ പൂർവകാല അധ്യാപകർ അനുഭവങ്ങൾ പങ്കുവയ്ക്കും. , ഉച്ചയ്ക്ക് 2.30 മുതൽ ഓർമ്മ മരത്തണലിൽ- പൂർവ്വ വിദ്യാർത്ഥി മഹാസംഗമം നടക്കും. രാത്രി ഏഴ് മണി മുതൽ സ്കൂൾ വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികളും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മംഗലംകളിയും അരങ്ങേറും.