
കയ്യൂർ : സിപിഐഎം കയ്യൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം തെക്കേച്ചാലിൽ എ. എം.ഗോവിന്ദൻ നമ്പീശൻ നഗറിൽ തുടക്കമായി. ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന അംഗം എം. നാരായണൻ പതാക ഉയർത്തി.
മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രൻ
രക്തസാക്ഷി പ്രമേയവും പി. പി. പവിത്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ലോക്കൽ സെക്രട്ടറി സി. കെ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.പി വിജയകുമാർ, പ്രവിഷ പ്രമോദ്, പി. ലീല, കെ. ടി. തമ്പാൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗം ബേബി ബാലകൃഷ്ണൻ , ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ശകുന്തള,
കയനി കുഞ്ഞിക്കണ്ണൻ ,പി. കമലാക്ഷൻ ,ടി. പി. കുഞ്ഞബ്ദുള്ള ,കെ. ബാലകൃഷ്ണൻ, എം. രാജീവൻ എന്നിവർ സംബന്ധിച്ചു.സംഘാടക സമിതി ചെയർമാൻ എം. ഭാസ്കരൻ സ്വാഗതം പറഞ്ഞു.
നാളെ നിടുംബയിൽ നിന്നും റെഡ് വളണ്ടിയർ മാർച്ചോടു കൂടി നടക്കുന്ന പ്രകടനവും തുടർന്ന് നിടുംബയിലെ കെ കുഞ്ഞിരാമൻ നഗറിൽ നടക്കുന്ന പൊതുയോഗത്തോടയും സമ്മളനം സമാപിക്കും.