നീലേശ്വരം: മുൻ ഉദുമ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് നീലേശ്വരം ദേശീയപാതയിൽ കരുവാച്ചേരി പെട്രോൾ പമ്പിന് മുന്നിൽവച്ച് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിക്കണ്ണനെ വിദഗ്ധ പരിശോധനക്കായി കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.