The Times of North

Breaking News!

എൻ എസ് കെ ഉമേഷ് സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ   ★  മയക്കുമരുന്നു കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.   ★  കേണമംഗലം പെരുങ്കളിയാട്ടം കൊട്ടിയറിയിക്കാൻ മട്ടന്നൂരും സംഘവുമെത്തുന്നു   ★  ലോഗോ പ്രകാശനം ചെയ്തു   ★  നെഹ്റു കോളേജിൽ സഹകരണ സെമിനാർ നടത്തി   ★  ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!   ★  കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.   ★  തൃക്കരിപ്പൂര്‍ സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി   ★  ഫുട്ബോൾ മത്സരത്തിനിടെ പടക്കം വീണ് പൊട്ടി 47 പേര്‍ക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ പൊലീസ് കേസ്   ★  സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം രണ്ടുപേർക്കെതിരെ കേസ്

ഫാഷൻ ഗോൾഡ് തട്ടിപ്പ്കേസിൻ മുൻ എം എൽ എഎംസി ഖമറുദീൻ അറസ്റ്റിൽ,കോടതി റിമാൻഡ് ചെയ്തു

കാസർകോട്:ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയകമറുദ്ദീനെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ക്രൈം‍ബ്രാഞ്ച് എസ്പി പിപി സദാനന്ദൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ഇതിൽ 168 കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. നിരവധി കേസുകളിൽ കുറ്റപത്രം ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു. സംഭവത്തിൽ നേരത്തെ എംസി കമറുദ്ദീൻ അറസ്റ്റിലാവുകയും 93 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഇദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. ഈ തട്ടിപ്പ് വൻ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായത്.

Read Previous

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ഓർമ്മകൾ ഉണർത്തി ജവഹർ ബാൽ മഞ്ച്.

Read Next

പയ്യന്നൂരിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണനും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിലിനും നേരെ ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73