
ഏറെ വിവാദങ്ങൾക്ക് വിധേയനായ മുൻ ഡിവൈഎസ്പി പി.സുകുമാരൻ ബിജെപിയിൽ ചേർന്നു. മടിക്കൈ ബങ്കളം സ്വദേശിയായ സുകുമാരൻ ഇപ്പോൾ കണ്ണൂരിലാണ് താമസം. ജീവിതത്തിൽ കർക്കശമായ നിലപാട് സ്വീകരിച്ചിരുന്ന സുകുമാരനെ കണ്ണൂരിലെ ചില രാഷ്ട്രീയ കൊലപാതക കേസുകളുടെ അന്വേഷണത്തിൽ കർശന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് അന്നത്തെ ഭരണപക്ഷത്തിന്റെ ശത്രുവാക്കി മാറ്റിയിരുന്നു. പിന്നീട് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയനാവുകയും വിരമിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ സർവീസ്ആനുകൂല്യങ്ങൾ ഉൾപ്പെടെ തടഞ്ഞുവെച്ച് പീഡിപ്പിച്ചിരുന്നുവത്രേ. കണ്ണൂർ ജില്ലയിലെ അരിയിൽ ശുക്കൂർ വധക്കേസ് ഫസൽ വധക്കേസ് തുടങ്ങിയവക്ക് നേതൃത്വം നൽകിയത് അന്ന് ഡിവൈഎസ്പിആയിരുന്ന പി സുകുമാരനായിരുന്നു. സിപിഐ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബങ്കളം പി കുഞ്ഞി കൃഷ്ണന്റെ സഹോദരനാണ് പി വി സുകുമാരൻ .