The Times of North

Breaking News!

ഡിവൈഎഫ്ഐ പലസ്തീൻ ഐക്യദാർഡ്യ നൈറ്റ് മാർച്ച് നടത്തി   ★  മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ രണ്ടിന് ജില്ലയിൽ    ★  സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: ഒക്ടോബർ 2 ന് കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം   ★  പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി പീതാംബരന് പരോൾ   ★  കാസർകോട് മെഡിക്കൽ കോളേജിലേക്ക് റോഡ് നിർമാണത്തിന് കാസർകോട് വികസന പാക്കേജിൽ 3 കോടി   ★  ബാലസംഘം കണിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ നാടക ക്യാമ്പ് ആരംഭിച്ചു.   ★  ദ്വിദിന ശാസ്ത്ര ചരിത്ര ശില്പശാല സംഘടിപ്പിക്കുന്നു   ★  എം. നാരായണൻ ചരമ വാർഷിക ദിനം ആചരിച്ചു   ★  ജാതി സെൻസസിൽ തിയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കണം: മഹിളാ തിയ്യ മഹാസഭ പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി   ★  കാഞ്ഞങ്ങാട് ഒരുങ്ങി: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകും; മുഴുവൻ സമയപ്രചാരകനാകും

തിരുവനന്തപുരം: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. മുഴുവൻ സമയ പ്രചാരകനാകാനാണ് തീരുമാനം. എറണാകുളം പള്ളിക്കരയിൽ ഒക്ടോബർ ഒന്നിന് വിജയദശമി ദിനത്തിൽ സംഘടിപ്പിക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ഗണവേഷം ധരിച്ച് അദ്ദേഹം പങ്കെടുക്കും. ഇതോടെ പാര്‍ട്ടിയില്‍ ജേക്കബ് തോമസ് ഔദ്യോഗികമായി സജീവ പങ്കാളിയാകും.

സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. പൊലീസ് സേനയില്‍ ഡിജിപി പദവി വഹിച്ചിരുന്ന അദ്ദേഹം വിരമിച്ചതിന് ശേഷം 2021ലാണ് ബിജെപിയിൽ ചേർന്നത്. തൃശൂരിൽ നടന്ന ബിജെപി സമ്മേളനത്തിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽനിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പിന്നാലെ പാർട്ടി പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽനിന്നും മത്സരിച്ചിരുന്നു. പൊലീസിലെ ഉന്നത പദവിയിൽ നിന്ന് വിരമിച്ച മുൻ ഡിജിപിമാരായ ആർ ശ്രീലേഖ, ടി പി സെൻകുമാർ എന്നിവരും നിലവിൽ സംഘപരിവാറിന്റെ ഭാഗമാണ്. ആദ്യ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്.

Read Previous

നാദം സംഗീതോത്സവം സെപ്റ്റംബർ 30ന്

Read Next

വിശ്വംഭരൻ അനുസ്മരണ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73