ചെറുവത്തൂർ : സാമുദായിക-രാഷ്ട്രീയ നേതൃരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ആർ. ശങ്കർ കേരളത്തിൻ്റെ വ്യവസായ വികസനത്തിന് അടിത്തറയിട്ട പ്രഗൽഭനായ ഭരണാധികാരിയായിരുന്നു എന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ അനുസ്മരിച്ചു. മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടുമായിരുന്ന ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനം ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് ഹാളിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ.
ബ്ലോക്ക് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ മാമുനി വിജയൻ, കെ.വി. സുധാകരൻ, ദളിത് കോൺഗ്രസ്സ് പ്രസിഡണ്ട് പി. രാമചന്ദ്രൻ, വി. കൃഷ്ണൻ, മണ്ഡലം പ്രസിഡണ്ടുമാരായ കെ. ബാലകൃഷ്ണൻ, എറുവാട്ട് മോഹനൻ, മനോഹരൻ എന്നിവർ പ്രസംഗിച്ചു