കൊടക്കാട്: സിപിഎം അവിഭക്ത കൊടക്കാട് ലോക്കൽ കമ്മിറ്റിയംഗവും എ കെ ജി സെന്റർ ജീവനക്കാരനുമായിരുന്ന പുത്തിലോട്ടെ വി പി നാരായണൻ (69) അന്തരി ച്ചു. പിലിക്കോട് പഞ്ചായത്ത് ആംഗം, ജില്ലാ വളന്റിയർ വൈസ് ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂണിയൻ (സി ഐടിയു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർ ത്തിച്ചിരുന്നു. വിവിധഘട്ടങ്ങളിൽ ജയിൽവാസം അനുഭവിച്ചു. ആദ്യകാലത്ത് കരിവെള്ളൂർ സാധുബീഡി തൊഴിലാളിയായിരുന്നു.
ഭാര്യ: കെ പി സാവിത്രി (സിപിഐ എം പുത്തിലോട്ട് ഒന്നാം ബ്രാഞ്ച് അംഗം), മക്കൾ: കെ പി സുനിൽ (ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പേഴ്‌സ് ണൽ സ്റ്റാഫ് അംഗം), കെ പി സുജിത്ത് (സിപിഎം കൊടക്കാട് നോർത്ത് ലോക്കൽ കമ്മിറ്റിയംഗം, കൊടക്കാട് ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: സൗമൃ (പൂവാലംകൈ), സജിന (ഉദുമ).സഹോദരങ്ങൾ: ശാന്ത (ചൂരിക്കൊവ്വൽ), രാജൻ (സിപിഎം മാണിയാട്ട് ബ്രാഞ്ച് സെക്രട്ടറി), ഗോവിന്ദൻ, മാലതി.
മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് കാലിക്കടവിലും 10ന് പുത്തിലോട്ട് ടി കെ ഗംഗാധാരൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പകൽ 11ന്.
ദീർഘകാലം എ കെ ജി സെന്റർ ജീവനക്കാരനായിരുന്ന വി പി നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.