മധൂർ ചെട്ടുംകുഴിയിൽ യുവാവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന് രണ്ടുപേരെ മാരകമായി കുത്തിപരിക്കേൽപ്പിച്ച കേസിൽനാലു പ്രതികളെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ പ്രിയ എട്ടു വർഷവും ഒമ്പതു മാസവും തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.മധൂർ ചെട്ടുംകുഴിയിലെ അബ്ദുൽ അസീസ്, അമീർ എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ മധൂർ ചെട്ടുംകുഴിയിലെമുഹമ്മദ് ഗുൽഫാന്റെ മകൻ അബ്ദുൾഖാദർ (32), പാറക്കട്ടയിലെ അബൂബക്കറിന്റെ മകൻ പി.എ സിനാൻ (33), അണങ്കൂർ ടിപ്പുനഗർ പള്ളിക്കലിലെ മുഹമ്മദിന്റെ മകൻ കെ.എം കൈസൽ (33), ,. അണങ്കൂർ ടി.വി സ്റ്റേഷൻ റോഡിലെഅബ്ബാസിന്റെ മകൻ മുഹമ്മദ് സഫ്ഫാൻ (33),എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.2019ജൂൺ 25ന്
രാത്രി 10.15നാണ് സംഭവം.
വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റു ചെയ്യുകയും, അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ സബ്ബ് ഇൻസ്പെക്ടറായിരുന്ന യു.പിവിപിനാണ്. കേസിൽ ഒന്നാം പ്രതി പി കെ ഷാനിബ് ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ:ചിത്രകല എന്നിവർ ഹാജരായി.