സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്റെ 2024-25 വര്‍ഷത്തെ കോക്കനട്ട് കൗണ്‍സില്‍ പദ്ധതി പ്രകാരം ഗുണമേന്മയും അത്യുല്പാദന ശേഷിയും ഉള്ള നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും 50% സബ്സിഡി നിരക്കില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഫാമുകള്‍, കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപനങ്ങള്‍ എന്നിവയില്‍ ഉല്പാദിപ്പിച്ച നല്ലയിനം തെങ്ങിന്‍തൈകളാണ് വിതരണം ചെയ്യുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ തൈകള്‍ കൃഷി ഭവനില്‍ ലഭ്യമാകും. ആവശ്യമുള്ള കര്‍ഷകര്‍ കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 04991255346