The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം പാലായിൽ ഭക്ഷ്യവിഷബാധ നിരവധി പേർ ആശുപത്രിയിൽ

തറവാട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അന്നദാനത്തിൽ ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു. കാസർകോട് ജില്ലയിലെ പാലായിയിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോടൊരുമിച്ച് നടത്തിയ അന്നദാനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്ന് രാവിലെമുതലാണ് നിരവധിപേര്‍ ഛര്‍ദ്ദിയും തലവേദനയും പിടിപെട്ട് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. താലൂക്ക് ആശുപത്രിക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രിയിലും നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട് ആദ്യം കുട്ടികളാണ് ചികിത്സതേടിയത്. തറവാട് ക്ഷേത്ര പരിസരത്ത് വില്‍പ്പന നടത്തിയ ഐസ്ക്രീം കുട്ടികള്‍ കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പ്രായമുള്ളവരും അസുഖംബാധിച്ച് ചികിത്സക്കെത്തിയതോടെയാണ് ഐസ്ക്രീം അല്ല വില്ലനെന്ന് മനസ്സിലായത്. ആഘോഷത്തോടനുബന്ധിച്ച് അന്നദാനം ഉണ്ടായിരുന്നു. ഇവിടെനിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളത്.

അതേസമയം ഭക്ഷ്യവിഷബാധയില്‍ ആശങ്കവേണ്ടെന്നും ആര്‍ക്കും ഗുരുതരമല്ലെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.ടി.മനോജ് പറഞ്ഞു. നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

Read Previous

മാസപ്പടി വിവാദം;നിലപാടു മാറ്റി കുഴൽനാടൻ; കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം, ഒന്നിൽ ഉറച്ചുനിൽക്കൂവെന്ന് കോടതി

Read Next

കോഴിക്കോട് ബാലവിവാഹം; കേസെടുത്ത് എലത്തൂര്‍ പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!