നീലേശ്വരം:ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ആന്റ്റ് ഗൈഡ്‌സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 43 ഓളം വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ച ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽ തേടിയത്. ക്യാപിൽ പങ്കെടുത്ത മറ്റ് കുട്ടികൾക്കു ദേഹാസ്വസ്ഥ്യം ഉണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആശുപതി അധികൃതർ അറിയിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 238 കുട്ടികളാണ് 27, 28, 29, തീയതികളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്. മൂന്ന് ദിവസവും സ്കൂളിന് സമീപത്തെ രുചി കൂട്ട് എന്ന സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണമെത്തിച്ചിരുന്നത്. ഈ ഹോട്ടലാണ് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടിച്ചത്. 28ന് ചപ്പാത്തിയും ബാജി കറിയും ചിക്കൻ കറിയും 29ന് രാവിലെ ഇടിയപ്പവും ഗ്രീൻപീസും ആണ് ഭക്ഷണമായി നൽകിയത്. ഇവയിൽ നിന്നാണ് ഭക്ഷ്യവിഷബാധ് ഉണ്ടായതെന്നാണ് സംശയം.