The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പേ ഫ്ലക്സുകൾ ഉയർന്നു

കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പേ പാണത്തൂർ സംസ്ഥാനപാതയിലെ രാജപുരം വണ്ണാത്തിക്കാനത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്ററെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥനയുമായി കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് ബാലകൃഷ്ണൻ മാസ്റ്റർക്ക് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. സാധാരണയായി തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ഇടതുമുന്നണി പ്രവർത്തകർ ചുമരുകൾ ബുക്ക് ചെയ്യുന്ന പതിവുണ്ടായിരുന്നുവെങ്കിലും ആ പതിവുകൾക്ക് വിപരീതമായി ഇതാദ്യമായാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പേ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫോട്ടോയോടുകൂടിയ ഫ്ലക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത്.

Read Previous

പത്രവായന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം

Read Next

ഡിവൈഎഫ്ഐ ആംബുലൻസ് സർവിസ് തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73