കണ്ണൂർ ചെറുകുന്ന് പുനച്ചേരിയിൽ ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കാലിച്ചാനടുക്കം സ്വദേശി പത്മകുമാർ 59 കരിവെള്ളൂരിലെ കൃഷ്ണൻ 65 മകൾ അജിത 35 അജിതയുടെ ഭർത്താവ് ചൂരിക്കാടൻ സുധാകരൻ 49 അജിതയുടെ സഹോദരന്റെ മകൻ ആകാശ് ഒമ്പത് എന്നിവരാണ് മരിച്ചത്.
മരിച്ചവരെല്ലാം കാറിലെ യാത്രക്കാരായിരുന്നു. കോഴിക്കോട് കൃപാലയം ഗൈഡൻസ് ഹോസ്റ്റലിൽ പോയി മടങ്ങി വരികയായിരുന്നവരാണ് മരിച്ചവരെല്ലാം. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്