
കോളംകുളം:ഭരണ കൂടങ്ങൾ കോർപറേറ്റ് വൽകരിക്കപ്പെടുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ബിസിനസ് ഇൻഡക്സിൽ ഒന്നാമനാകുവാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ തൊഴിലവകാശങ്ങൾ ഇല്ലാതായി തൊഴിലാളികളും സാധാരണക്കാരും ദാരിദ്ര്യത്തിലേക്ക് എത്തി ചേർന്നിരിക്കുന്ന അവസ്ഥകൾ പരിഹരിക്കപെടുന്നതിനായി തൊഴിലാളി പക്ഷ സർക്കാരുകൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ രൂപപെടുത്തുന്നതിനായി തൊഴിലാളി സംഘടനകൾക്ക് ബാധ്യതയുണ്ടന്നും എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് സി.എച്ച്.മുത്തലിബ് ആവശ്യപ്പെട്ടു.അത്തരത്തിൽ തൊഴിലാളികളെ ചേർത്തു നിർത്തി കൈപിടിച്ചുയർത്തു എന്ന ലക്ഷ്യം നിർവ്വഹിക്കുന്ന ട്രേഡ് യൂനിയൻ പ്രസ്ഥാനമാണ് എഫ്.ഐ.ടി.യു.
എഫ് ഐ.ടി.യുവിന് കീഴിൽ അഫിലിയേറ്റ് ചെയ്ത ടൈലറിംങ്ങ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ അംഗത്തിനു കോളംകുളത്ത് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
കോളംകുളത്ത് നടന്ന പരിപാടിയിൽ എഫ് ഐ ടി ജില്ലാ പ്രസിഡണ്ട് സി.എച്ച്.മുത്തലിബിൽ നിന്നും യൂണിയൻ ജില്ലാ പ്രസിഡണ്ട് സഫിയ സമീർ, യുനിറ്റ് പ്രസിഡണ്ട് ബേബി രാജൻ എന്നിവർ ഏറ്റുവാങ്ങി.
വെൽഫെയർ പാർട്ടി കോളംകുളം യൂനിറ്റ് പ്രസിഡണ്ട് കെ. രാജൻ, ടൈലറിംങ്ങ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ടി.എം.എ. ബഷീർ അഹമ്മദ്, ജില്ലാ സെക്രട്ടറി യുസ്റ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. റഷീദ , ഒ.ടി. ഫൗസിയ , എസ്.വി. ബീഫാത്തിമ, എസ്. രജ്ഞിനി , യൂനിറ്റ് കമ്മറ്റി ഭാരവാഹികളായ കെ.ഖദീജ, നൗഷിബ, റഹ്മത്ത് , നസീറ, ഫാത്തിമത്ത് നിഷാന , ഷിഫാന, സജ്ന , എന്നിവർ സംബന്ധിച്ചു.
ബിരിക്കുളം ജുമാ മസ്ജിദ് ഖത്തീബ്, അബ്ദുൾ അസീസ് ലത്തീഫി പ്രാർത്ഥന നടത്തി.