കാഞ്ഞങ്ങാട്: മടക്കര കാവുംചിറയിലെ മല്‍സ്യവില്‍പനക്കാരനായിരുന്ന കെ.വി. പ്രകാശൻ തൂങ്ങി മരിച്ച കേസിലെ പ്രതിയായ മല്‍സ്യ വില്‍പ്പനകാരി
മടിവയലിലെ സി.ഷീബ (37) നൽകിയ ജാമ്യാപേക്ഷ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി തള്ളി. ഷീബ സർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ചന്തേര പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 7 നാണ് കേസിൽ ഷിബയെചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്ത ഷീബ അന്ന് മുതൽഹൊസ്ദുർഗ് ജയിലിൽ റിമാൻ്റിലാണ്. ഷീബക്ക് മീൻ നല്‍കിയ വകയിൽ പ്രകാശന് പണം ലഭിക്കാനുണ്ട്. എന്നാൽ ഈ പണം ചോദിച്ചപ്പോൾ ഷീബ പ്രകാശനെതിരെ പോലീസിൽ പരാതി നൽകി. പരാതിയെ ഈ മനോവിഷമത്തെ തുടർന്ന് രണ്ട് മാസം മുമ്പാണ് പ്രകാശൻ കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയകെട്ടിടത്തിൽ തൂങ്ങിമരിച്ചത്. പൊലിസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഷിബക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.