The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

കേരളത്തിൽ ആദ്യമായി! കുമ്പള പഞ്ചായത്തിലെ ഊജാറിൽ ഭൂരേഖ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ


കേരളത്തിൽ ആദ്യമായി, കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിലെ ഊജാർ ഉളുവാറിൽ ‘എന്റെ ഭൂമി’ സംയോജിത വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ, ഭൂരേഖ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഈ പദ്ധതിയിലൂടെ, ഭൂമിയുടെ അതിർത്തികൾ, ഉടമസ്ഥാവകാശം, നികുതി വിവരങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും സാധാരണക്കാർക്ക് സ്വന്തം വീട്ടിൽ നിന്ന് തന്നെ ലഭ്യമാകും. സർവേ, റവന്യൂ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളുടെ വിവിധ സേവനങ്ങൾ ഇനി ഒരേ പോർട്ടലിൽ ലഭിക്കുന്നതോടെ, ഭൂമി സംബന്ധിച്ച എല്ലാ ഇടപാടുകളും കൂടുതൽ സുഗമമാകും.
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ, എം എൽ എ മാരോടപ്പം കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു പി താഹിറാ യൂസഫും, മെമ്പർ യൂസഫ് ഉളവാറും പങ്കെടുത്തു.

Read Previous

ഹൊസ്ദുർഗ്ഗ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Read Next

ചാലക്കുടിയിൽ പണി തീരാത്ത വാണിജ്യ സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73