നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന6പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 43 ആയി കുറഞ്ഞു. ഐസിയുവിൽ നിന്നും രണ്ടുപേരെ കൂടി വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. മംഗളൂരു എ ജെ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന5 പേരുൾപ്പെടെ 24 പേരും കണ്ണൂർ മിംസ് ആശുപത്രിയിൽ ഐസിയുവിലുള്ള ഒരാൾ ഉൾപ്പെടെ ആറു പേരും കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ നാലും കോഴിക്കോട് മിംസിലും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും മൂന്നുപേർ വീതവും പരിയാരം മെഡിക്കൽ കോളേജിൽ രണ്ടും മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിൽ കഴിയുന്നത്.